കേരളം
കേരളം ചുവപ്പണിയുന്നു; നന്ദിയറിയിച്ച് വി എസ് അച്യുതാനന്ദന്
കേരളാ നിയമസാഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുന്നു. എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ട്. നിലവില്‍ 94 ണണ്ഡലങ്ങളില് എല്‍ഡിഎഫ് ആണ് മുന്നില്‍ 43 ഇടങ്ങളില്‍ യുഡിഎഫും മൂന്ന് ഇടങ്ങളില്‍ എന്‍ഡിഎയും ആണ് മുന്നേറുന്നത്. ഫലസൂചനകളില്‍ എല്‍ഡിഎഫ് ഏറെ മുന്നിലാണ്. എല്‍ഡിഫിനെ പിന്തുണച്ച ജനങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന് നന്ദിയറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നന്ദി കുറിച്ചത്.
വലതു രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ കേരള ജനത ഇടതുപക്ഷമാണ് ശരിയെന്നു വിധിയെഴുതിയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരള മണ്ണില്‍ ഇടമില്ലെന്നും വിഎസ് പറഞ്ഞു.
‘ഇടതുപക്ഷ ജനാധിപത്യമുന്നണി തുടർ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു’ – വിഎസ് കുറിച്ചു.
അനാരോഗ്യം മൂലം വിശ്രമിക്കുന്ന വിഎസ് ഇക്കുറി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് മകന്റെ വീ്ട്ടില്‍ കഴിയുന്ന വിഎസിന് ഇക്കുറി ആലപ്പുഴയിലെത്തി വോട്ടു ചെയ്യാനും കഴിഞ്ഞിരുന്നില്ല.