Connect with us

കേരളം

സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നെന്ന് സിപിഐ എം

Published

on

cpm flag

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില് ചില ഉദ്യോഗസ്ഥര് വീടുകളിലെത്തി വാട്ടര് കണക്ഷന് വിച്ഛേദിക്കുകയും, വൈദ്യുതി വിച്ഛേദിക്കുകയും ചെയ്ത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സംസ്ഥാന സര്ക്കാരിനെ മോശപ്പെടുത്താന് ഉദ്ദേശിച്ച്‌ ബോധപൂർവ്വം ചില ഉദ്യോഗസ്ഥര് നടത്തുന്ന ഇത്തരം നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില് പറഞ്ഞു.

വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്തുക അടയ്ക്കുന്നതിന് സാവകാശം നല്കുകയാണ് ഉദ്യോഗസ്ഥര് ചെയ്യേണ്ടിയിരുന്നത്. എന്നാല് അതിനുപകരം തെരഞ്ഞെടുപ്പ് സമയത്ത് കണക്ഷന് വിച്ഛേദിക്കുന്നത് ജനങ്ങളെ സര്ക്കാരിനെതിരെ തിരിക്കുന്നതിനാണ്. കൊവിഡ് കാലത്ത് ജനങ്ങള് നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്ത്തനമാണ് സര്ക്കാര് നടത്തിയത്. ആരും പട്ടിണികിടക്കരുതെന്ന ഉദ്ദേശത്തോടുകൂടിയാണ് മുടങ്ങാതെ ഭക്ഷ്യകിറ്റും, ക്ഷേമപെന്ഷനുകളും എല്ലാ വിഭാഗം ജനങ്ങള്ക്കും നല്കിയത്.

ജനങ്ങളെ ചേര്ത്തുപിടിച്ചുകൊണ്ടാണ് എല്ഡിഎഫ് സര്ക്കാര് മുന്നോട്ട് പോകുന്നത്. എല്ഡിഎഫ് സര്ക്കാരില് ജനങ്ങള് വലിയ വിശ്വാസമാണ് അര്പ്പിച്ചിട്ടുള്ളത്. അതിനെ തകര്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അത്തരം നീക്കത്തിന് ആക്കം കൂട്ടാന് എല്ഡിഎഫ് വിരുദ്ധരായ ഉദ്യോഗസ്ഥരാണ് ഇത്തരം നീക്കത്തിന് പിന്നില്.
കുടുംബാംഗങ്ങളുമായി യാത്ര ചെയ്യുന്നവരെപോലും തടഞ്ഞു നിര്ത്തി ചില പൊലീസ് ഉദ്യോഗസ്ഥര് മോശമായി പെരുമാറുന്ന വാര്ത്തകളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില് നിന്നും വരുന്നുണ്ട്. ഇതെല്ലാം സംസ്ഥാന സര്ക്കാരിനെ കരിതേച്ച്‌ കാണിക്കാന് ഉദ്ദേശിച്ചുകൊണ്ട് ചില ഉദ്യോഗസ്ഥര് ബോധപൂര്വ്വം നടത്തുന്നതാണ്. ഇത്തരം നീക്കത്തില് നിന്നും ഈ ഉദ്യോഗസ്ഥര് പിന്തിരിയണം.

പാലക്കാട് ഉള്പ്പെടെയുള്ള സ്ഥലങ്ങളില് കര്ഷകരില് നിന്നും നെല്ല് സംഭരണം നടന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. എന്നാല് ചില ഉദ്യോഗസ്ഥര് കൃഷിക്കാരില് നിന്നും നെല്ല് സംഭരിക്കുന്നത് വൈകിപ്പിക്കാന് ശ്രമം നടത്തുന്നുണ്ട്. ഇത് കൃഷിക്കാരില് അസംതൃപ്തി സൃഷ്ടിക്കാനുള്ള നടപടിയാണ്. നെല്ലിന്റെ താങ്ങ് വില വര്ദ്ധിപ്പിച്ച്‌ സിവില്സപ്ലൈസ് വഴി കൃഷിക്കാര് ഉല്പ്പാദിപ്പിക്കുന്ന മുഴുവന് നെല്ലും സംഭരിക്കാനുള്ള നടപടി സ്വീകരിച്ചത് എല്ഡിഎഫ് സര്ക്കാരാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ