കേരളം
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; കോഫീഹൗസിലെ 13 ജീവനക്കാര്‍ക്ക് രോഗബാധ
തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് വ്യാപനം രൂക്ഷം. 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവര്‍ വാക്സിന് സ്വീകരിച്ചവരാണ് എന്നാണ് റിപ്പോര്‍്ട്ടുകള്‍.
ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീഹൗസിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13 ജീവനക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. അണുനശീകരണത്തിന്റെ ഭാഗമായി കോഫീഹൗസ് അടച്ചു.
തൃശൂര്‍ ജില്ലയില്‍ ഇന്നലെ 1486 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ അടക്കം വിവിധ ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, എറണാകുളം തുടങ്ങിയവയാണ് കോവിഡ് കേസുകള്‍ ഗണ്യമായ തോതില്‍ കുറയാത്ത മറ്റു ജില്ലകള്‍.