Connect with us

ദേശീയം

നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും 250 രൂപ; പരാതിയില്‍ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

Published

on

നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും അമിത വില ഈടാക്കുന്നതിനെതിരായ പരാതിയില്‍ വീണ്ടും ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും 50 രൂപയും പുറത്ത് 30 രൂപയുമായി സിയാല്‍ വില നിശ്ചയിച്ചു.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ചായയ്ക്കും കാപ്പിയ്ക്കും സ്‌നാക്‌സിനും അമിത വില ഈടാക്കുന്നതിനെതിരെ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് 2019 ല്‍ പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കുറഞ്ഞ നിരക്കില്‍ എയര്‍പോര്‍ട്ട് ടെര്‍മിനലിനുളളില്‍ ചായയും കാപ്പിയും സ്‌നാക്‌സും നല്‍കുവാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നെടുമ്പാശേരി എയര്‍പോര്‍ട്ട് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഷാജി ജെ കോടങ്കണ്ടത്ത് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

നെടുമ്പാശേരിയില്‍ കുറഞ്ഞ വിലയ്ക്ക് ചായയും കാപ്പിയും സ്‌നാക്‌സും വിതരണം നടത്തി വരുന്നതിനിടെ, കോവിഡ് വ്യാപനം കൂടുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ന്യായവിലയ്ക്ക് ചായയും കാപ്പിയും കൊടുക്കുന്നത് നിര്‍ത്തിവച്ചു.

എയര്‍പോര്‍ട്ടില്‍ പരമാവധി വിലയേക്കാള്‍ അധികം തുക സാധനങ്ങള്‍ക്ക് ഈടാക്കരുതെന്ന് എയര്‍പോര്‍ട്ട് അതോററ്റി ഓഫ് ഇന്ത്യ 2017 ല്‍ എല്ലാ വിമാനത്താവള അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ടെര്‍മിനലില്‍ ഇരിക്കുന്ന യാത്രക്കാരില്‍ നിന്ന് ചായയ്ക്ക് 250 രൂപയും കാപ്പിയ്ക്ക് 250 രൂപയും സ്‌നാക്‌സിന് 150 രൂപയും ഈടാക്കി വന്നിരുന്നതായി ഷാജി ജെ കോടങ്കണ്ടത്ത് പറയുന്നു.

തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ വീണ്ടും സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും 50 രൂപയും പുറത്ത് 30 രൂപയുമായി സിയാല്‍ വില നിശ്ചയിച്ചതെന്നും ഷാജി ജെ കോടങ്കണ്ടത്ത് പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version