കേരളം
മരണവീട്ടിൽ കടന്നലാക്രമണം; ഇരുപത് പേർക്ക് കുത്തേറ്റു
മരണവീട്ടിലുണ്ടായ കടന്നലാക്രമണത്തിൽ ഇരുപത് പേർക്ക് കുത്തേറ്റു. പുത്തൻപീടികയ്ക്ക് സമീപം ഗവ. ആയുർവേദ ആശുപത്രി റോഡിൽ ഇന്നലെയായിരുന്നു സംഭവം. കടന്നലുകളുടെ കുത്തേറ്റ് വീട്ടിലെ നാല് വളർത്തു പ്രാവുകൾ ചത്തു. ഒരു ആടിനും കുത്തേറ്റിട്ടുണ്ട്.
അരിമ്പൂർ പല്ലൻ മേരി മരിച്ചതിനെ തുടർന്ന് അന്ത്യോപചാരം അർപ്പിക്കാനാത്തെിയവർക്കാണു കടന്നൽ കുത്തേറ്റത്. കടന്നലുകളുടെ കുത്തേറ്റതിനെ തുടർന്ന് കുളത്തിൽ ചാടി രക്ഷപ്പെട്ട പുത്തൻപീടിക കുരുതുകുളങ്ങര ചാക്കോയെ (56) പാദുവ ആശുപത്രിയിലും പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചാക്കോയുടെ ദേഹത്തു നിന്ന് കടന്നലുകളെ ചൂലു കൊണ്ട് തട്ടിമാറ്റുന്നതിനിടയൊണ് പടിഞ്ഞാറെത്തല വിജോയ്ക്ക് കുത്തേറ്റത്. മേരിയുടെ അയൽവാസിയായ യതീന്ദ്ര ദാസ് എന്നയാളുടെ പറമ്പിലെ പ്ലാവിൻ കൊമ്പിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട് വവ്വാൽ തട്ടിയതിനെ തുടർന്ന് ഇളകുകയായിരുന്നു.
വെളുത്തേടത്ത് പറമ്പിൽ പ്രിൻസ് യതീന്ദ്രദാസ് തണ്ടാശേരി അരുൺ അടക്കം ഇരുപതോളം പേർക്കാണ് കടന്നൽ കുത്തേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി.