Connect with us

കേരളം

140 പുതിയ തസ്തികകള്‍ സൃഷ്ടിക്കും

Published

on

6c08ed08d80b8940785cc72c155d76478890cbd31a6b1c0498c4108a814c93d6

വയനാട് മെഡിക്കല് കോളേജിന്റെ പ്രവര്ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള് ഉള്പ്പെടെ 140 തസ്തികകള് സൃഷ്ടിക്കാന് തീരുമാനിച്ചു. കേരള കയര് തൊഴിലാളി ക്ഷേമനിധി ബോര്ഡില് 16 യു.ഡി.സി., 17 എല്.ഡി.സി. ഉള്പ്പടെ 55 തസ്തികകള് സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില് തീരുമാനമായി.മലബാര് ദേവസ്വം ബോര്ഡില് 6 എന്ട്രി കേഡര് തസ്തികകള് സൃഷ്ടിക്കാന് തീരുമാനിച്ചു.

അഡ്വക്കേറ്റ് ജനറല് ഓഫീസില് വിവിധ വിഭാഗങ്ങളിലായി 60 തസ്തികകള് സൃഷ്ടിക്കും. ഇതില് 23 തസ്തികകള് അസിസ്റ്റന്റിന്റേതാണ്.

സ്ഥിരപ്പെടുത്തല്

സംസ്ഥാന യുവജനക്ഷേമ ബോര്ഡില് പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില് 10 വര്ഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെ സ്ഥിരപ്പെടുത്താന് തീരുമാനിച്ചു. കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല് എഡ്യൂക്കേഷനില് 10 വര്ഷത്തിലധികമായി കരാര് അടിസ്ഥാനത്തില് ജോലി ചെയ്യുന്ന 14 ജീവനക്കാരെ സ്ഥിരപ്പെടുത്താന് തീരുമാനിച്ചു.

കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷനില് 10 വര്ഷത്തിലധികമായി ജോലി ചെയ്യുന്ന 100 കരാര് ജീവനക്കാരെ സ്ഥിരപ്പെടുത്താന് തീരുമാനിച്ചു.

പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില് മാത്രമേ സ്ഥിരപ്പെടുത്തല് ബാധകമാകൂ.

പ്രൊബേഷന് നയം അംഗീകരിച്ചു

സംസ്ഥാനത്ത് പ്രൊബേഷന് അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാന് തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷന് നയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഗുരുതരമല്ലാത്ത കുറ്റങ്ങള് ചെയ്തവരെയും സമൂഹത്തിന്റെ മുഖ്യധാരയില് നിന്ന് മാറ്റിനിര്ത്തപ്പെട്ടവരെയും സമൂഹത്തിന് ഉതകുന്നവരാക്കി മാറ്റുന്ന സാമൂഹിക ചികിത്സാസമ്ബ്രദായമാണ് നല്ലനടപ്പ് അല്ലെങ്കില് പ്രൊബേഷന്. ഈ ലക്ഷ്യം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിര്ദ്ദേശങ്ങളാണ് നയത്തിലുള്ളത്.

സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച കുന്നംകുളം, പയ്യന്നൂര് താലൂക്കുകളില് താലൂക്ക് സപ്ലൈ ഓഫീസുകള് സ്ഥാപിക്കാന് തീരുമാനിച്ചു. ഇതിന് ആവശ്യമായ തസ്തികകള് സൃഷ്ടിക്കും.

കേരളത്തിലെ വിവിധ സര്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനരീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിന് ഓര്ഡിനന്സ് പുറപ്പെടുവിക്കാന് ഗവര്ണറോട് ശുപാര്ശ ചെയ്യാന് തീരുമാനിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version