Connect with us

കേരളം

കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ; ട്രൈബ്യൂണല്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മെയ് രണ്ടിന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

മെയ് 23 ന് കേസ് വീണ്ടും പരിഗണിക്കും.മാലിന്യ നീക്കത്തിന് വേഗം പോരെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം 210- 230 ടണ്‍ ജൈവ മാലിന്യം എല്ലാ ദിവസവും മാറ്റുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.ആളുകള്‍ റോഡരികില്‍ മാലിന്യം തള്ളുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.

ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ടാണ് കൊച്ചി കോര്‍പ്പറേഷന് നൂറ് കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴയിട്ടത്. ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനുള്ളില്‍ തുക അടക്കണം എന്നായിരുന്നു കഴിഞ്ഞ മാസത്തെ ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നത്.

തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു. മാലിന്യ നിര്‍മാര്‍ജനച്ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവുകളും നിരന്തരം ലംഘിക്കപ്പെട്ടെന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും പൂര്‍ണ പരാജയമാണെന്നും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളില്ലാത്തത് നിയമവാഴ്ചയ്ക്ക് ഭീഷണിയാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version