കേരളം
ഓണ്‍ലൈനിലൂടെ യുവാക്കളെ കറക്കിയെടുത്ത് പണം തട്ടിപ്പ്; അമ്മയും മകനും അറസ്റ്റിൽ
Money- laundering- on- youngsters -online-Mother and son- arrested
ഒരാഴ്ചയ്ക്കിടെ രണ്ട് തട്ടിപ്പ് കേസുകളില്‍ കുടുങ്ങി വീട്ടമ്മയും മകനും. യു.എസില്‍ നിന്നുള്ള എന്‍.ആര്‍.ഐയെ പറ്റിച്ച കേസില്‍ അറസ്റ്റിലായ മാളവിക ദേവതി എന്നയാള്‍ക്കെതിവെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്. ദേവതിയും മകനും ചേര്‍ന്ന് വിവാഹ പരസ്യത്തിന്‍െ്‌റ മറവില്‍ ഒരു കോടി രൂപ കൂടി തട്ടിയെന്നാണ് പുതിയ കേസ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവാവ് കെ.പി.എച്ച്.പി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
വാട്‌സ്ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും മറ്റും ചാറ്റ് ചെയ്ത് യുവാവിനെ വിശ്വാസത്തിലെടുക്കുകയും തുടര്‍ന്ന് പണം ആവശ്യപ്പെടുകയുമായിരുന്നു. യുവതി ആവശ്യപ്പെട്ടത് പ്രകാരം യുവാവ് സ്വന്തം സമ്പാദ്യത്തില്‍ നിന്നും കടം വാങ്ങിയും ഒരു കോടി രൂപയോള, നല്‍കുകയായിരുന്നു.
ദേവതിയും 22 വയസുള്ള മകന്‍ പ്രണവ് ലളിതും ചേര്‍ന്നായിരുന്നു തട്ടിപ്പ്. ജൂബിലി ഹില്‍സ് പോലീസ് ഇരുവരെയും ഇക്കഴിഞ്ഞ മെയ് 27ന് അറസ്റ്റ് ചെയ്തു. യു.എസില്‍ നിന്നുള്ള എന്‍.ആര്‍.ഐ യുവാവിനെയും സമാന രീതിയിലാണ് പറ്റിച്ചത്.